Thursday, March 15, 2012

വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം - കത്തുകള്‍



*** ഈശ്വരന്‍ സൃഷ്ടികാര്യത്തില്‍ ജീവികളുടെ പുണ്യപാപകര്‍മ്മങ്ങളെ അപേക്ഷിക്കുന്നുവെങ്കില്‍ അവിടുത്തെ ഉപാസിക്കുന്നതു കൊണ്ട് എനിക്കെന്തു പ്രയോജനം? നരേശ് ചന്ദ്രന്‍ അതിമനോഹരമായി പാടുന്നു 'ഹേ കാളീ മാതാവേ, തലയിലെഴുതിയിരിക്കുന്നതു പോലെ സംഭവിക്കുമെങ്കില്‍ ജയദുര്‍ഗേ, ശ്രീ ദുര്‍ഗേ എന്നു വിളിക്കുന്നതെന്തിന്? ****
--------------------------------------------------------------
*** വേദ പ്രവക്താവായ ഈശ്വരന്‍ തന്നെ ബുദ്ധനായി വന്നു വേദത്തെ നിഷേധിച്ചു. ഏതാണു സ്വീകരിക്കുക? മുന്‍വിധിയോ പിന്‍വിധിയോ ഏതാണ് പ്രബലം? ***
-------------------------------------------------------------

*** കുഭം നിറയ്ക്കുമ്പോള്‍ ശബ്ദിക്കും. നിറഞ്ഞാല്‍ നിശബ്ദമാകും ..... ശ്രീ രാമകൃഷ്ണ പരമഹംസര്‍ ***
-------------------------------------------------------------
*** Lord, have mercy എന്നത് ശരി തന്നെ എന്നാല്‍ He helps him who helps himself. നിങ്ങള്‍ പണം ചെലവാക്കാതിരിക്കാന്‍ മാത്രം നോക്കുകയാണെങ്കില്‍ ഈശ്വരന്‍ സ്വന്തം പിതൃസ്വത്തില്‍ നിന്നു പണമിറക്കി നിങ്ങളെ സ്വാസ്ഥ്യത്തിനു വേണ്ടി മറ്റൊരു ദിക്കിലേക്ക് മാറ്റുമോ? നിങ്ങള്‍ക്ക് ഈശ്വരനില്‍ അത്രത്തോളം ആശ്രയഭാവവും വിശ്വാസവുമുണ്ടെങ്കില്‍ ഡാക്ടറെ വിളിക്കരുത് ***
-------------------------------------------------------------
**** സദാചാരപരനും നീതിപരനും ധൈര്യവാനുമായിരിക്കുക; ഹൃദയം തികച്ചും പരിശുദ്ധമായിരിക്കണം ; മരണ ഭയം പോലും ഉണ്ടാകരുത്‌. മതവാദങ്ങളെപ്പറ്റി ആലോചിച്ച് തലപുണ്ണാക്കേണ്ട. ഭീരുക്കളാണ് പാപം ചെയ്യുക, ധീരന്മാര്‍ ഒരിക്കലും പാപം ചെയ്യില്ല – അവരുടെ മനസ്സില്‍ പോലും പാപ ചിന്തയ്ക്ക് ഇടം കിട്ടില്ല. എല്ലാവരേയും സ്നേഹിക്കാന്‍ ശ്രമിക്കുക. സ്വയം മനുഷ്യനായിത്തീരുക ***
-------------------------------------------------------------
*** കാര്യസിദ്ധിക്ക് ക്ഷമാപൂര്‍വ്വം കാത്തിരിക്കുകയാണ് പ്രധാന മാര്‍ഗ്ഗം ***
-------------------------------------------------------------
*** വളരെ നാള്‍ ഒരുമിച്ച് കഴിയാതെ ഒരാളെയും ശരിയായി മനസ്സിലാക്കാന്‍ കഴിയില്ല ***
-------------------------------------------------------------
*** യഥാര്‍ത്ഥ മതം സംഘത്തിലോ തല്ക്കാലോത്സാഹത്തിലോ അല്ല ഇരിക്കുന്നത് …. ശ്രീ രാമകൃഷ്ണ പരമഹംസര്‍ ***
-------------------------------------------------------------
*** യജമാനനാകാന്‍ ഏവര്‍ക്കും സാധിക്കും; ഭൃത്യനാകുക വളരെ പ്രയാസം ***
-------------------------------------------------------------
*** ഗുരുനിഷ്ഠയും അചഞ്ചലമായ സഹന ശക്തിയും സ്ഥിര പരിശ്രമവും കൂടാതെ ഒരഭിവൃദ്ധിയും ഉണ്ടാവില്ലെന്ന് തീര്‍ച്ച ***
 -------------------------------------------------------------


വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം
5-ാം ഭാഗം
കത്തുകള്‍
Published by Sri Ramakrishna Asramam,
Vilangan, Puranattukara P O, Thrissure 
January 1964 Rs. 7.50/- only

Tuesday, October 5, 2010

പാതിരാവും പകല്‍വെളിച്ചവും

പാതിരാവും പകല്‍വെളിച്ചവും
നോവല്‍
എം ടി വാസുദേവന്‍ നായര്‍
ഡി.സി.ബുക്സ്, കോട്ടയം
F.Publication 1977
DCB Publication 2005
Rs 65/-

ദൈവം
"മനുഷ്യന്റെ വേദനയും ദൈവവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഉത്തരവാദിത്വം മുഴുവന്‍ മനുഷ്യന് തന്നെയാണ്. തന്റെ തെറ്റുകളുടെ ചുമടിറക്കാനുള്ള ഒരത്താണി മാത്രമാണ് ദൈവം."

*****************************************

"ഓരോ മനുഷ്യനും സംതൃപ്തനല്ല. ഓരേരുത്തരും സ്വയം ചോദിച്ചു നോക്കട്ടെ. അല്ലെങ്കില്‍ സ്വന്തം ഹൃദയത്തിലേക്കു നോക്കട്ടെ."

*****************************************

"എന്തും ധീരതയോടെ സഹിക്കണം , ജീവിതം ശരിക്കും സമരമാ​ണ്. കൊഴിഞ്ഞുവീഴുന്നതുകൊണ്ട് മനുഷ്യന്‍ തൃപ്തിപ്പെടരുത്."


*****************************************

"ലോകത്തില്‍ ഏതൊരാള്‍ തനിച്ചു നില്‍ക്കുന്നുവോ അവനാ​ണേറ്റവും ശക്തനെന്ന്."

*****************************************

Friday, February 12, 2010

ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍

ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍
ജവഹര്‍ലാല്‍ നെഹ്റു

വിവര്‍ത്തനം :- അമ്പാടി ഇക്കാവമ്മ
മാതൃഭൂമി ബുക്സ് 2007
Rs 45.00

ഇന്ത്യക്കാരായ നാം ഇന്ത്യയില്‍ ജീവിക്കുകയും ഇന്ത്യയ്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ നാം വിപുലമായ ഒരു ലോക കുടുംബത്തിലെ അംഗങ്ങളാണെന്നും അന്യരാജ്യക്കാരും നമ്മുടെ ചാര്‍ച്ചക്കാര്‍തന്നെയാണെന്നും നാം മറക്കരുത്. ലോകത്തിലുള്ള സകല ജനങ്ങളും സുഖവും സംതൃപ്തിയുമുള്ളവരാണെങ്കില്‍ അതെത്ര നല്ല കാര്യമാണ്? അതുകൊണ്ട് ഈ ലോകം മനുഷ്യജീവിതത്തിനു കൂടുതല്‍ സുഖമുള്ള ഒരു സ്ഥലമാക്കിത്തീര്‍ക്കുവാന്‍ നാം പ്രയത്നിക്കേണ്ടതാണ്.
>>>>>>> >>>>>>>> >>>>>> >>>>>>>> >>>>>>
സംസ്കാരം
നല്ല കെട്ടിടങ്ങള്‍, നല്ല ചിത്രങ്ങള്‍, പുസ്തകങ്ങള്‍ എന്നുതുടങ്ങിയ എല്ലാ വിശിഷ്ടവസ്തുക്കളും സംസ്കാരത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ സ്വാര്‍ത്ഥം കൂടാതെ സകലരുടേയും ഉത്കര്‍ഷത്തില്‍ മറ്റുള്ളവരോട് യോജിച്ചു പ്രവൃത്തി ചെയ്യുന്ന ഒരു വിശിഷ്ടപുരുഷനാണ് ഒരു രാജ്യത്തിലെ സംസ്കാരത്തിന്റെ ഉത്തമലക്ഷണം. ഒറ്റയ്‍ക്കു പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ നല്ലത് മറ്റുള്ളവരോട് ചേര്‍ന്ന് സകലരുടെയും നന്മയ്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതാണ് ഏറ്റവും ഉത്കൃഷമായിട്ടുള്ളത്.
>>>>>>> >>>>>>>> >>>>>> >>>>>>>> >>>>>>

മതം
മതം ആദ്യമായി ആവിര്‍ഭവിച്ചത് ഭയരൂപത്തിലാണ്. ഭയം കൊണ്ടുമാത്രം ചെയ്യുന്നതെന്തായാലും അതു ദോഷമാണ്.
>>>>>>> >>>>>>>> >>>>>> >>>>>>>> >>>>>>

ഇന്ത്യയില്‍ ഇപ്പോഴും അനേകം രാജക്കന്മാരും മഹാരാജക്കന്‍മാരും നവാബുമാരുമുണ്ട്.അവര്‍ വളരെ വിശേഷമായ വസ്ത്രങ്ങള്‍ ധരിച്ചു വളരെ വില പിടിച്ച കാറുകളില്‍ സഞ്ചരിക്കുന്നതും അവരുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി ധാരാളം പണം ചെലവാക്കുന്നതും നാം കാണുന്നു. അവര്‍ക്ക് ഈ പണമെല്ലാം എവിടെ നിന്നുകിട്ടുന്നു. ജനങ്ങളില്‍ നിന്ന് പിരിക്കുന്ന നികുതിയാണ് അത്. സ്‍കൂളുകള്‍, ആസ്പത്രികള്‍, ഗ്രന്ഥശാലകള്‍, കാഴ്ചബംഗ്ളാവുകള്‍, നല്ല നിരത്തുകള്‍ എന്നിങ്ങനെ പൊതുജനങ്ങള്‍ക്ക് സഹായകരവും ഗുണകരവുമായ ആവശ്യങ്ങള്‍ക്കുപയോഗിക്കുവാനുള്ള പണമാണ് അവര്‍ പിരിക്കുന്ന നികുതി. എന്നാല്‍ നമ്മുടെ രാജാക്കന്‍മാരും മഹാരാജാക്കന്‍മാരും ഇപ്പോഴും, പണ്ടു ഫ്രാന്‍സിലെ രാജാവു വിചാരിച്ചതു പോലെ 'രാജ്യവും ഞാനും ഒന്നു തന്നെ' എന്നാണ് വിചാരിക്കുന്നത്. അവര്‍ ജനങ്ങളുടെ പണം സ്വന്തം സുഖങ്ങള്‍ക്കായി ചെലവാക്കുന്നു. ഇവര്‍ സുഖലോലുപരായി ജീവിക്കുമ്പോള്‍, ക്ലേശിച്ച് വേലചെയ്ത് അവര്‍ക്കു പണം കൊടുക്കുന്ന പ്രജകള്‍ പട്ടിണി കിടക്കുകയും അവരുടെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ പള്ളിക്കൂടങ്ങളില്ലാതെ കുഴങ്ങുകയും ചെയ്യുന്നു.
Reblog this post [with Zemanta]

Wednesday, March 4, 2009

പ്രവാചകന്റെ വഴി

പ്രവാചകന്റെ വഴി
ഒ വി വിജയന്‍
നോവല്‍
ഡി.സി.ബുക്സ്, കോട്ടയം first publ :-1993 Rs 85/- ( october 2000)


>>>>> പക്ഷേ യുദ്ധത്തിന്റെ പ്രകടനാത്മകതയെ മറികടക്കാന്‍ കഴിഞ്ഞ സേനാധിപതികളോ ഭരണകര്‍ത്താക്കളോ ഇല്ല. ആത്മഹത്യയിലൂടെ അല്ലെങ്കില്‍ ഗോത്രഹത്യയിലൂടെ നഗരങ്ങളെ എരിച്ചും രാജ്യങ്ങളെ നാമാവശേഷമാക്കിയും, പടനായകനും നേതാവും ഭീമമായ കോലങ്ങളായി പടര്‍ന്നുയരുന്നു <<<<<


>>>>> ഭീകരന്മാര്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ആയുധം ശേഖരിക്കുന്നുവത്രേ. ഈ ആയുധങ്ങള്‍ മാനത്തു നിന്നും പൊട്ടിവീഴുകയാണോ? വെടുപ്പോടെ പെട്ടികളില്‍ നിറച്ച് ക്ഷേത്രത്തിലേക്ക് കടത്തുകയല്ലേ? ഒരു തലനാരിഴ വീണാല്‍ അതു കാണാന്‍ കഴിയും നമ്മുടെ രഹസ്യ വകുപ്പിന്. ഇതു തടയാന്‍ ചെറുവിരല്‍ പൊക്കുകയേ വേണ്ടൂ!. അപ്പോള്‍ ക്ഷേത്രത്തെ ആയുധപ്പുരയാക്കി മാറ്റുന്നത് ആരാണ്, തീര്‍ത്ഥാടകരോ രഹസ്യപ്പോലീസോ?!.<<<<<

>>>>> കാല്‍പ്പടിയാളി എന്നും യുദ്ധങ്ങളിലെ അധഃകൃതനായിരുന്നു.<<<<<

>>>>> വെള്ളചക്രവര്‍ത്തിമാരുടെ ഗൃഹപ്രവേശത്തിനു വേണ്ടി പണിഞ്ഞ ഇന്ത്യാഗേറ്റിന്റെ ഉച്ചിയില്‍, മരിച്ച പടിയാളികള്‍ക്കു വേണ്ടി എരിഞ്ഞ ഒരു തീപന്തത്തിന്റെ കെടാവിളക്ക്, സുജാന്‍സിംഗ് അതിലേക്ക് ചൂണ്ടി അത് കാണുമ്പോള്‍ എന്റെയുള്ളിലും എന്തോ എരിയുകയാണ്, സാബ്. കലിയും പകയും. പെണ്ണുങ്ങളുടെയും കുട്ടികളുടെയും നടുവില്‍ നിന്ന് പറിച്ചെടുത്ത ഈ ചെറുപ്പക്കാരെ ആരാണ് ഒരു ഗ്യാസടുപ്പിന്റെ തിരിയാക്കി മാറ്റിയത്.<<<<<

>>>>> പട്ടാളക്കാര്‍ ഒരു പ്രദേശത്തെ ആക്രമിക്കുമ്പോള്‍ എന്തൊക്കെയാണ് സംഭവിക്കുക?
സുജാന്‍സിംഗ് മനസ്സില്‍ എണ്ണം പിടിച്ചു, അയാള്‍ പറഞ്ഞു "വെടിവയ്‌പ്, മരണം, വെട്ടിപ്പിടിത്തം--"<<<<<

>>>>> ഒന്ന്, രണ്ട്, മൂന്ന്, ഇനി നാലിലേക്ക് കടക്കാം, ഒരു നഗരം കീഴടങ്ങുന്നു. നഗരങ്ങളിലെ ആണുങ്ങളത്രയും അകലെയുള്ള യുദ്ധക്കളത്തില്‍. ശേഷിച്ചത് പെണ്ണുങ്ങള്‍ മാത്രം. പട്ടാളം എന്തു ചെയ്യും?
സുജാന്‍സിംഗ് മറുപടി പറഞ്ഞില്ല, നാരായണന്‍ തുടര്‍ന്നു; "ഞാന്‍ പറയാം, ഒളിഞ്ഞിരിക്കാനിടയുള്ള പുരുഷ പ്രജകളെ തേടാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാവുന്നു. അവളുടെ ഭര്‍ത്താവ് എവിടെപ്പോയെന്ന് അറിയാന്‍ അവളെ പിടിച്ചു കുലുക്കേണ്ടി വരുന്നു. ഒളിപ്പോരിനു വേണ്ടി അവളുടെ ശരീരത്തില്‍ എങ്ങെങ്കിലും ആയുധങ്ങള്‍ തിരുകി വച്ചിട്ടുണ്ടോ എന്ന് അറിയണം, അവള്‍ക്ക് ചെറുപ്പവും സൗന്ദര്യവും ഉണ്ടെന്നും ഓര്‍ക്കണം. അപ്പോള്‍ നിങ്ങള്‍ എന്തുചെയ്യുന്നു?"<<<<<

>>>>> സൈനിക സേവനം ഉദ്യോഗമാണ്, കൂലിയാണ്, കൊലപ്പണമാണ്. അങ്ങനെയല്ലാത്ത പട്ടാളം ഒളിപ്പോരാളികള്‍ മാത്രമാണ്. ഒളിപ്പോരാളികളും പിന്നെ അപൂര്‍വ്വം ചില വിമോചനസേനകളും---<<<<<

>>>>> "അമിതമായ തീറ്റക്കൊതി യുദ്ധങ്ങളുടെ മൂലകാരണം"<<<<

Tuesday, March 3, 2009

പ്രവാചകന്റെ വഴി

പ്രവാചകന്റെ വഴി
ഒ വി വിജയന്‍
നോവല്‍
ഡി.സി.ബുക്സ്, കോട്ടയം first publ :-1993 Rs 85/- ( october 2000)

>>>>> ബോംബെയോ കല്‍ക്കത്തയോ പോലെ സുദൃഷ്ടമായ ഒരു നിശാ ജീവിതം ദില്ലിയ്‌ക്കില്ല. ഇടവിട്ട് അലഞ്ഞ് കൂടുപറ്റുന്ന കാറുകള്‍, കവര്‍ച്ച നടത്താന്‍ ധൈര്യമോ വിരുതോ ഇല്ലാത്ത തസ്കരന്മാര്‍, കടും നിറങ്ങളില്‍ ചേലകള്‍ ചുറ്റിയ ആണ്‍ വേശ്യകള്‍, തങ്ങളുടെ നഷ്ടപ്പെട്ട യജമാനന്‍മാരെ ജന്മാന്തരങ്ങളിലൂടെ തേടി നിലവിളിച്ചു നടന്ന നായ് കുട്ടികള്‍ ഇത്രയുമായിരുന്നു ദില്ലിയുടെ നിശാജീവിതം.<<<<<

>>>>> ഇന്ത്യ വേഗം നടക്കട്ടെ, ഞാന്‍ ആജ്ഞാപിക്കുന്നു; നല്ല നിരത്തുകള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക്, തീര്‍ത്ഥാടനങ്ങള്‍ മരിച്ചവര്‍ക്ക് >>>>>

>>>>> അഞ്ചാറു കിടപ്പറകള്‍, സ്വീകരണമുറി, ആപ്പീസുമുറി, പുല്‍നിലവും മരവും, കുടിനീരു പോലുമില്ലാത്ത ഈ ദരിദ്ര രാഷ്ട്രത്തിന്റെ ഭരണാധിപന് അതുമതിയായിരുന്നു, അത്രപോലും വേണ്ടായിരുന്നു... <<<<<

>>>>> എന്ത് പറയാനാണ് സാബ്? ഹിന്ദുവും മുസല്‍മാനും ഈസായിയും ഒക്കെയായ ശരാശരി ഇന്ത്യക്കാരന്റെ സ്ഥിതിയാണിത്. അടിച്ചുവരുന്ന വാര്‍ത്ത അവിശ്വസിക്കാന്‍ അവന്‍ പഠിച്ചിട്ടില്ല! <<<<<

>>>>> വൈകിയെത്തുന്ന അറിവ് പ്രയോജനമില്ലാത്ത ഒരു ഭാരമായി അവിടെ കിടക്കും <<<<<

>>>>> ഗുയെര്‍ണ്ണിക്കയില്‍ ഒരു സിംബലുമില്ല, രാത്രിയില്‍ ഉടലറ്റ് പാറിനടക്കുന്ന കാളത്തലയും തെരുവുവിളക്കും പത്രക്കടലാസും ഒന്നിന്റെയും സിംബലല്ല; അല്ലങ്കില്‍ ഏതുതരം പ്രതീകാത്മകതയും അതില്‍ വെച്ചുകെട്ടുകയും ചെയ്യാം. മനുഷ്യനെ കളിപ്പിച്ച് മറയ്‌ക്കു പിന്നില്‍ ഇരുന്ന് 'പിക്കാസോ' ചിരിച്ചിരുന്നിരിക്കണം <<<<<

Monday, February 23, 2009

പ്രവാചകന്റെ വഴി

പ്രവാചകന്റെ വഴി
ഒ വി വിജയന്‍
നോവല്‍
ഡി.സി.ബുക്സ്, കോട്ടയം first publ :-1993 Rs 85/- ( october 2000)


>>>>>ഒരു വെടിക്ക് രണ്ടു പക്ഷി........ രാഷ്‌ട്രീയത്തില്‍ രണ്ടല്ല ഒരായിരം പക്ഷികള്‍, ജര്‍മ്മന്‍ പാര്‍ലമെന്റ് മന്ദിരത്തിന് സ്വന്തം കൈയാല്‍ തീ വച്ച്, ആ തീ വയ്‌പ്പ് കമ്മ്യൂണിസ്റ്റുകാരുടെയും ജൂതന്മാരുടേയും തലയില്‍ ചുമത്തി, അതിന്റെ തരംഗത്തില്‍ കൂട്ടക്കൊലയും അടക്കമുറയും നടത്തിയ 'ആര്യ'പുത്രനെ ഓര്‍മ്മയുണ്ടല്ലോ! <<<<<


>>>>> --ഖേദം മാരകമായിത്തീരുന്നത് നമ്മുടെ നാട്ടിലാണ്. ചരിത്രകാരനും ക്രാന്തദര്‍ശിയുമൊക്കെയായ ഒരു ഭരണാധിപന്‍ അതിനെ ഉപയോഗപ്പെടുത്തരുതായിരുന്നു. എന്നാല്‍നൂല്‍ നൂറ്റും ഉപവസിച്ചും സ്വാതന്ത്യദിനാഘോഷങ്ങളില്‍ നിന്നും തിരിഞ്ഞുമാറിയ കിഴവന്റെ വഴി വേറെയായിരുന്നു. ജനുവരി 30ന് ഒരു മതഭ്രാന്തന്‍ വെടിവച്ചുകൊന്നില്ലായിരുന്നെങ്കില്‍ കിഴവന്റെ പദയാത്രയ്കുമേല്‍ ട്രക്കുകയറ്റേണ്ട ചുമതലയും നമ്മുടേതാകുമായിരുന്നു. <<<<<


>> 'ഞാന്‍ ചോക്കലേറ്റുകളില്‍ മരണം കാണുന്നു'...............ഗാന്ധിജി <<<


>>>>> നശ്വരത എന്നും നമ്മെ സ്വാധീനിക്കുന്നു <<<<<


>>>>> മരിച്ചവര്‍ക്കുവേണ്ടി ശ്രാദ്ധം ചെയ്യുന്നതിനേക്കാള്‍ കാരുണ്യ പൂര്‍ണ്ണമാണ് ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടി ശ്രാദ്ധം ചെയ്യുന്നത് <<<<

Thursday, February 19, 2009

പ്രവാചകന്റെ വഴി

പ്രവാചകന്റെ വഴി
ഒ വി വിജയന്‍
നോവല്‍
ഡി.സി.ബുക്സ്, കോട്ടയം first publ :-1993 Rs 85/- ( october 2000)


***** നാം നമ്മില്‍ നിന്നും അകലുക എന്നതു മാത്രമാണ് ദുഃഖങ്ങളെ മറികടക്കാനുള്ള മാര്‍ഗ്ഗം *****

%%%%% സ്നേഹമുണ്ടെങ്കില്‍ മനുഷ്യന് ഒന്നിലധികം പൗരത്വങ്ങള്‍ സൂക്ഷിക്കാന്‍ കഴിയും %%%%%


#### മ :- ആരാണ് നാരായണേട്ടാ രാഷ്‌ട്രങ്ങളുടെ അതിരുകള്‍ നിശ്ചയിക്കുന്നത്?
കച്ചവടക്കാരന്‍ ######

@@@ഈശ്വരന്റെ പിതൃത്വം സ്വീകരിക്കുന്നിടത്തേ രക്തസാക്ഷിത്വമുള്ളൂ, ക്രിസ്തുവിന്റെ കുരിശേറ്റം പോലെ. ആത്മാവുള്ളടത്തേ രക്തസാക്ഷിത്വമുള്ളൂ! @@@


&&& "There are no innocent victims" - അനാര്‍ക്കിസ്റ്റുകളുടെ പ്രമാണം
"കുറ്റവാളികളല്ലാത്ത ഇരകളില്ല" &&&


$$$$$ ദൈവം ശിക്ഷിക്കുന്നവനാണെന്ന് എനിയ്കു തോന്നുന്നില്ല, സുജാന്‍സിംഗ്. പാപമേറ്റു പറയുമ്പോള്‍ അളവറ്റ കരുണ, ഏറ്റു പറയല്‍ ഹൃദയസ്പര്‍ശിയായ ഒരു ചടങ്ങാക്കിയത് ക്രൈസ്തവരാണ്------------- ഒരര്‍ത്ഥത്തില്‍ അത് മനുഷ്യന്റേയും ദൈവത്തിന്റേയും വേദന പങ്കിടലാണ് $$$$$